ഡബ്ലിൻ: രാജ്യത്തേക്ക് കൂടുതൽ വിദേശ തൊഴിലാളികളെ ആകർഷിക്കാൻ ഐറിഷ് സർക്കാർ. ഇതിന്റെ ഭാഗമായി ക്രിട്ടിക്കൽ സ്കിൽ ഒക്കുപേഷൻസ് ലിസ്റ്റിലും ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റ് സംവിധാനത്തിലും സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. അയർലൻഡിന്റെ നിർമ്മാണ മേഖലയ്ക്ക് കൂടുതൽ തൊഴിലാളികളെ ആവശ്യമുള്ള സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം.
സർക്കാരിന്റെ നയം മാറ്റം ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്ക് ഗുണം ചെയ്യും. കൂടുതൽ തൊഴിലവസരങ്ങൾ ഇത് ഇന്ത്യക്കാർക്കായി തുറക്കും. ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ആയിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക. നിർമ്മാണത്തിന് പുറമേ ആരോഗ്യം, ഫാർമസ്യൂട്ടിക്കൽ, സാങ്കേതിക മേഖലകളിൽ അയർലൻഡിൽ കൂടുതൽ തൊഴിലാളികളെ ആവശ്യമുണ്ട്.
Discussion about this post

