കോർക്ക്: ഡബ്ലിനിലും കോർക്കിലും ഇന്ന് മാരത്തൺ ഇവന്റുകൾ. രണ്ട് പരിപാടികളിലും പതിനായിരക്കണക്കിന് പേർ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവന്റിന്റെ പശ്ചാത്തലത്തിൽ ഇരു മേഖലയിലും വാഹന ഗതാഗതത്തിന് തടസ്സം നേരിടാം.
ഡബ്ലിനിൽ വിഎച്ച്ഐ വനിതാ മിനി മാരത്തണാണ് നടക്കുന്നത്. ഇതിൽ 28,000 ലധികം വനിതകൾ പങ്കെടുക്കുമെന്ന് കരുതുന്നു. ഉച്ചയ്ക്ക് 12.30 ആരംഭിക്കുന്ന മാരത്തൺ 10 കിലോ മീറ്ററാണ് ഉള്ളത്.
കോർക്ക് സിറ്റി മാരത്തൺ, ഹാഫ് മാരത്തൺ, 10 കെ ഇവന്റുകൾ എന്നിവയിലായി 12,000 ലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫുൾ മാരത്തണിൽ മൂവായിരത്തിലധികം പേർ പങ്കെടുത്തേക്കും.
Discussion about this post

