കീവ് : പുലർച്ചെ യുക്രേനിയൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ മിസൈൽ ആക്രമണം . സംഭവത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി യുക്രേൻ സ്ഥിരീകരിച്ചു. ശക്തമായ സ്ഫോടനങ്ങൾ രാജ്യത്തുടനീളം പ്രതിധ്വനിച്ചതായാണ് റിപ്പോർട്ട്.
ദിവസങ്ങൾക്ക് മുൻപ് യുക്രെയ്ൻ റഷ്യയിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. അതിന് തിരിച്ചടി നൽകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അറിയിച്ചതിന് പിന്നാലെയാണ് ആക്രമണങ്ങൾ.
കീവിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് പേരും, വടക്കൻ നഗരമായ ചെർണിഹിവിൽ നടന്ന ആക്രമണത്തിൽ രണ്ട് പേരും വടക്കുപടിഞ്ഞാറൻ നഗരമായ ലുട്സ്കിൽ ഒരാളും മരിച്ചതായി പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു. കീവിൽ കൊല്ലപ്പെട്ടഹ് രക്ഷാപ്രവർത്തകരായിരുന്നുവെന്നാണ് വോളോഡിമർ സെലെൻസ്കി പറയുന്നത് .
രാജ്യവ്യാപകമായി 80 പേർക്ക് പരിക്കേറ്റതായും മറ്റ് നിരവധി പട്ടണങ്ങളിലും നഗരങ്ങളിലും , താമസക്കാർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സെലെൻസ്കി പറഞ്ഞു. പടിഞ്ഞാറൻ നഗരമായ ടെർനോപിലിൽ റഷ്യൻ സൈന്യം വ്യാവസായിക സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആക്രമിച്ചു

