ചെന്നൈ: ബസിൽ വെച്ച് സഹയാത്രികയുടെ സ്വർണ്ണ മാല മോഷ്ടിച്ചതിന് പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ കോയമ്പേടിലാണ് സംഭവം. തിരുപ്പത്തൂരിലെ നരിയമ്പട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ വിഭാഗം നേതാവുമായ ഭാരതി (56) ആണ് അറസ്റ്റിലായത് .
കാഞ്ചീപുരത്ത് വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ബസിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നെൽകുന്ദ്രം സ്വദേശിനിയായ വരലക്ഷ്മിയുടെ നാല് പവൻ തൂക്കം വരുന്ന സ്വർണ്ണ മാല കാണാതായത് . കോയമ്പേട് ബസ് സ്റ്റാൻഡിൽ ഇറങ്ങിയ വരലക്ഷ്മി തന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് തന്റെ കൈവശമുണ്ടായിരുന്ന ചെയിൻ നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. തുടർന്ന് അവർ കോയമ്പേട് പോലീസിൽ പരാതി നൽകി. പോലീസ് നെൽകുന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഭാരതിയാണ് മാല മോഷ്ടിച്ചതെന്ന് പോലീസ് കണ്ടെത്തിയത് .

