ഇസ്ലാമാബാദ് : ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം സിന്ധു നദീജല കരാർ ഇന്ത്യ നിർത്തിവച്ചതിനെ തുടർന്ന് പാകിസ്ഥാന്റെ സ്ഥിതി കൂടുതൽ വഷളായി. ഇന്ത്യൻ സൈന്യത്തോട് തോൽവി ഏറ്റുവാങ്ങിയതിനു ശേഷം പാകിസ്ഥാൻ ഇപ്പോൾ വെള്ളത്തിനായി യാചിക്കുന്ന അവസ്ഥയിലാണ്.ഇന്ത്യ തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കാനും സിന്ധു നദീജല ഉടമ്പടി പുനഃസ്ഥാപിക്കാനും അഭ്യർത്ഥിച്ച് പാകിസ്താൻ ഇന്ത്യയ്ക്ക് കത്തെഴുതി.
‘സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതിനാൽ, പാകിസ്ഥാനിലെ ഖാരിഫ് വിളകൾ നാശത്തിന്റെ വക്കിലാണ്, രാജ്യം ഗുരുതരമായ ജലപ്രതിസന്ധി നേരിടുന്നു‘ എന്നാണ് പാകിസ്ഥാൻ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുർതാസ ഇന്ത്യയ്ക്ക് അയച്ച കത്തിൽ പറയുന്നത്.നദീജല കരാര്‍ ലംഘിക്കുന്നത് പ്രശ്നങ്ങള്‍ വഷളാക്കുമെന്നും കത്തില്‍ പറയുന്നു.
അതേസമയം ഈ വിഷയത്തിൽ ഇന്ത്യ ഇതുവരെ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല.

