ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ക്ടോക്ക് താരമായ പെൺകുട്ടി വെടിയേറ്റ് മരിച്ചു. 17 വയസ്സുള്ള സന യൂസഫാണ് ഇസ്ലാമാബാദിലെ വീട്ടിൽ വെടിയേറ്റ് മരിച്ചത്. സംഭവം ദുരഭിമാനക്കൊലയാണെന്നും , സനയുടെ ബന്ധു തന്നെയാണ് വെടി വച്ചു കൊലപ്പെടുത്തിയതെന്നുമാണ് പൊലീസ് നിഗമനം .
ഖൈബർ പഖ്തുൻഖ്വയിലെ അപ്പർ ചിത്രാൽ ജില്ല സ്വദേശിയാണ് സന. ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും സനക്ക് ധാരാളം ഫോളോവേഴ്സ് ഉണ്ടായിരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, സനയെ സന്ദർശിക്കാൻ വസതിയിൽ വന്ന ബന്ധു രണ്ട് തവണ വെടിയുതിർക്കുകയായിരുന്നു . പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് കൊണ്ടുപോയി. കൊലപാതകവുമായി ബന്ധപ്പെട്ട് ഉമർ എന്ന എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്.പാകിസ്ഥാന്റെ ഡിജിറ്റൽ മേഖലയിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നത് എത്രത്തോളം അപകടകരമാണെന്നതിന്റെ മറ്റൊരു ഭയാനകമായ ഓർമ്മപ്പെടുത്തലാണിത്.

