ഒമാനിലെ എണ്ണ കയറ്റുമതി കേന്ദ്രമായ മിനാ അൽ ഫഹൽ ടെർമിനലിൽ ഡ്രോൺ ആക്രമണം . കടലിലെ സിംഗിൾ ബോയ് മൂറിംഗിലെ ഒന്നും രണ്ടും ബർത്തുകൾക്കിടയിലാണ് സ്ഫോടനം .ഈ കേന്ദ്രത്തിൽ നിന്നുള്ള എണ്ണ ലോഡിംഗ് താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. ഡ്രോൺ ആക്രമണമാണുണ്ടായതെന്നാണ് സൂചന. ഈ ആക്രമണത്തിന് പിന്നിലും ഇറാൻ ആണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് .
കുവൈറ്റിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ആക്രമണവും ഡ്രോൺ ആക്രമണമായിരുന്നു. എന്നാൽ അതിനെ പറ്റി തങ്ങൾ അറിഞ്ഞിട്ടേയില്ലെന്നാണ് ഇറാന്റെ നിലപാട് . ആക്രമണം എപ്പോഴാണ് നടന്നതെന്നത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല . സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന ജനപ്രതിനിധികളാരും മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുമില്ല .
ഒമാൻ ഉൾക്കടലിൽ പേർഷ്യൻ ഗൾഫിന് പുറത്തായാണ് രാജ്യത്തെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ മിനാ അൽ ഫഹൽ ടെർമിനൽ ഉള്ളത് .

