കോഴിക്കോട് ; നിപ്പ രോഗബാധിതനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 43 നില അതീവ ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങൾ. പ്രത്യേകമായി സജ്ജീകരിച്ച ഐസലോഷൻ വാർഡിലാണ് രോഗിയെ പാർപ്പിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് യുവാവിനെ ചികിത്സിക്കുന്നത് . യുവാവിന്റെ സാമ്പിൽ ഇന്നലെ പൂനെ വൈറോളജി ലാബിലേയ്ക്ക് അയച്ചു. ഫലം ഇന്ന് ലഭിക്കുന്നതോടെ മാത്രമേ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ.
രോഗിയുടെ ബന്ധുക്കളോടും , മറ്റും സംസാരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കുന്ന നടപടികൾ ജില്ലാ ആരോഗ്യ വകുപ്പ് ആരംഭിച്ചു. രോഗി ആദ്യം ചികിത്സ തേടിയെത്തിയ ഡീ അഡീക്ഷൻ സെന്റർ, പിന്നീട് പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ രോഗിയുടെ സാന്നിധ്യത്തിൽ ഉണ്ടായിരുന്നവരുടെ വിവരങ്ങളാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ള അഞ്ച് പേരുടെ സാമ്പിൽ ഇന്ന് മെഡിക്കൽ കോളേജിൽ രോഗനിർണ്ണയത്തിനായി എടുക്കും.
തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിലും കോഴിക്കോട് ആരോഹ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും ചേരുനൻ യോഗത്തിലാകും തുടർനടപടികൾ സ്വീകരിക്കുക. ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു . പരിശോധന ഫലം വരാനുണ്ട്, സമ്പർക്കം കൂടുതലുള്ള ആളാണ് രോഗബാധിതൻ . ഇന്ന് ഉന്നത തല യോഗം തിരുവനന്തപുരത്ത് ചേരുമെന്നും അദ്ദേഹം പറഞ്ഞു.

