ടെഹ്റാൻ: ഇസ്രായേൽ ആക്രമണം ശക്തമാകുന്ന സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്തെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി ഇന്ത്യൻ എംബസി . വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.ഇസ്രായേൽ-ഇറാൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കയെത്തുടർന്ന് ഏകദേശം 1,500 വിദ്യാർത്ഥികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. അവരിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്.
“ഇറാനിലെ സുരക്ഷാ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ഞങ്ങൾ അവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് . ചില സന്ദർഭങ്ങളിൽ, ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് വിദ്യാർത്ഥികളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മറ്റ് സാധ്യമായ ഓപ്ഷനുകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. . തലസ്ഥാനമായ ടെഹ്റാൻ, ഷിറാസ്, കോം എന്നിവിടങ്ങളിലാണ് മിക്ക വിദ്യാർത്ഥികളും. അവർ എംബിബിഎസും മറ്റ് പ്രൊഫഷണൽ കോഴ്സുകളും പഠിക്കുന്നു. അതേസമയം, തെക്കൻ ഗാസയിൽ നിന്ന് ഇറാൻ ഇസ്രായേലിനെതിരെ ശക്തമായ മിസൈൽ ആക്രമണം നടത്തി.
തുറമുഖ നഗരമായ ഹൈഫയിൽ ഇറാനിയൻ മിസൈലുകൾ പതിക്കുകയും വലിയ തീപിടുത്തവും സ്ഫോടനവും ഉണ്ടാകുകയും ചെയ്തു. നാല് പേർക്ക് പരിക്കേറ്റു. ഇസ്രായേലിൽ നിന്ന് 2,300 കിലോമീറ്റർ അകലെ ഒരു ഇറാനിയൻ ഇന്ധന ടാങ്കർ ഇസ്രായേൽ സൈന്യം വെടിവച്ചു വീഴ്ത്തി. വീണ്ടും ആക്രമിച്ചാൽ ഇറാനിയൻ തലസ്ഥാനമായ ടെഹ്റാനെ നശിപ്പിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു.കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ഏകദേശം 230 ഇറാനിയൻ പൗരന്മാർ മിസൈൽ ആക്രമണത്തിൽ മരിച്ചു.

