ചെന്നൈ: കേരളത്തിന് പിന്നാലെ തമിഴ്നാട്ടിലും കനത്ത മഴ . നിരവധി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചെന്നൈ ഉൾപ്പെടെ 17 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ വെള്ളക്കെട്ടും ഗതാഗത തടസ്സവും ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.
തിരുവള്ളൂർ, കോയമ്പത്തൂർ, നീലഗിരി, തെങ്കാശി, ദിണ്ടിഗൽ, തൂത്തുക്കുടി, ശിവഗംഗ, പുതുക്കോട്ടൈ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, രാമനാഥപുരം, തിരുനെൽവേലി, തിരുപ്പൂർ, കന്യാകുമാരി, ചെന്നൈ എന്നിവ ഹൈ റിസ്ക് ജില്ലകളായി തരംതിരിച്ചിട്ടുണ്ട്.
അതേസമയം, മധുര, വിരുദുനഗർ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും രൂപപ്പെട്ട ചുഴലിക്കാറ്റാണ് മഴ മുന്നറിയിപ്പിന് കാരണം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. കനത്ത മഴ പെയ്യുന്ന സമയത്ത് അനാവശ്യമായ യാത്ര ഒഴിവാക്കാനും ജാഗ്രത പാലിക്കാനും യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ സ്കൂളുകൾക്കോ ഓഫീസുകൾക്കോ അവധി പ്രഖ്യാപിച്ചിട്ടില്ല.

