ടെഹ്റാൻ : 20 വർഷത്തിനിടെ 200 ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്ത യുവാവിനെ പരസ്യമായി വധിച്ച് ഇറാൻ . മുഹമ്മദ് അലി സലാമത്ത് എന്ന 43 കാരനെയാണ് ഇറാൻ പരസ്യമായി തൂക്കിലേറ്റിയത് . പടിഞ്ഞാറൻ നഗരമായ ഹമേദാനിൽ ചൊവ്വാഴ്ച്ചയാണ് വധശിക്ഷ നടപ്പിലാക്കിയത് .
കഴിഞ്ഞ ഒക്ടോബറിലായിരുന്നു മുഹമ്മദ് അലിയുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചത്. നഗരത്തിൽ ജിം സെന്റർ നടത്തിവരികയായിരുന്നു ഇയാൾ. 200 ഓളം സ്ത്രീകളാണ് ഇയാൾക്കെതിരെ പരാതി നൽകിയത് . 20 വർഷമായി പ്രണയത്തിൽ കുടുക്കിയും, വിവാഹാഭ്യർത്ഥന നടത്തിയും അടുപ്പം സ്ഥാപിച്ച് സ്ത്രീകളെ പീഡിപ്പിക്കുകയായിരുന്നു മുഹമ്മദ് അലി സലാമത്ത് . ഇതിൽ പലർക്കും ഗർഭനിരോധന ഗുളികകളും ഇയാൾ നൽകിയിരുന്നു.. ഇറാനിൽ ഈ മരുന്നുകൾ വാങ്ങുന്നതും വിൽക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്
കഴിഞ്ഞ ജനുവരിയിലാണ് സലാമത്ത് അറസ്റ്റിലായത്. തുടർന്ന് നൂറ് കണക്കിന് പേർ ഇയാൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് എത്തിയിരുന്നു.ഇറാന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരാൾക്കെതിരെ ഇത്രയും പീഡന പരാതികള്‍ ലഭിക്കുന്നത്.
പീഡനവും, വ്യഭിചാരവും ഇറാനിൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് . 20 കുട്ടികളെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ 24 കാരനെ 2005 ൽ പരസ്യമായി തൂക്കിലേറ്റിയിരുന്നു. 1997 ൽ ടെഹ്റാനിൽ സ്ത്രീകളെയും , പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോയ 28 കാരനെയും 1997 ൽ ടെഹ്റാനിൽ തൂക്കിലേറ്റിയിരുന്നു.