പാരീസ് : നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ് ഇന്ത്യൻ മഹാസമുദ്ര ദ്വീപായ മയോട്ടെ. മരണസംഖ്യ ആയിരം കവിയുമെന്നാണ് റിപ്പോർട്ട്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലാണ് കാറ്റ് അടിച്ചത് . നിരവധി വീടുകളും . സർക്കാർ കെട്ടിടങ്ങളും, ആശുപത്രികളും തകർന്നു . 90 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായിരുന്നു ചിഡോ എന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.
ആഫ്രിക്കയുടെ കിഴക്കൻ തീരത്ത്, മഡഗാസ്കറിന് പടിഞ്ഞാറ്, ഇന്ത്യൻ മഹാസമുദ്രത്തിലാണ് മയോട്ടെ സ്ഥിതി ചെയ്യുന്നത്. രണ്ട് പ്രധാന ദ്വീപുകൾ ചേർന്ന ഇതിൻ്റെ ഭൂവിസ്തൃതി വാഷിംഗ്ടൺ ഡിസിയുടെ ഇരട്ടിയാണ്.ഈ ഘട്ടത്തിൽ മരണസംഖ്യ നിർണ്ണയിക്കാൻ കഴിയില്ലെന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ആണവദുരന്തത്തിന് സമാനമായദുരന്തമാണ് തങ്ങൾ നേരിടുന്നതെന്നാണ് ജനങ്ങൾ പറയുന്നത്.
ഞായറാഴ്ച വടക്കൻ മൊസാംബിക്കിൽ ചുഴലിക്കാറ്റ് വീശിയടിച്ചെങ്കിലും ആഘാതത്തിൻ്റെ മുഴുവൻ വിവരങ്ങളും പുറത്ത് വന്നിട്ടില്ല. കനത്ത മഴയും കാറ്റും വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ എന്നിവയെ തകരാറിലാക്കിയതായി ഇൻ്റർനെറ്റ് മോണിറ്റർ നെറ്റ്ബ്ലോക്ക്സ് പറഞ്ഞു.
ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, 100,000-ത്തിലധികം രേഖകളില്ലാത്ത കുടിയേറ്റക്കാർ മയോട്ടിൽ താമസിക്കുന്നു.ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുമെന്നും വരും ദിവസങ്ങളിൽ മയോട്ടിലേക്ക് പോകാൻ പദ്ധതിയിടുന്നുവെന്നും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.പ്രദേശത്തെ മുക്കാൽ ഭാഗത്തിലധികം ആളുകളും ഫ്രഞ്ച് ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. ഈ വർഷം ആദ്യം ജലക്ഷാമം മൂലം സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.
1843-ൽ ഫ്രാൻസ് മയോട്ടയെ കോളനിവത്കരിക്കുകയും 1904-ൽ കൊമോറോസ് ഉൾപ്പെടെയുള്ള മുഴുവൻ ദ്വീപസമൂഹവും കൂട്ടിച്ചേർക്കുകയും ചെയ്തു.