ഇസ്ലാമാബാദ് : പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് എപ്പോൾ വേണമെങ്കിലും സോമനാഥ് മന്ദിർ തകർക്കാൻ കഴിയുമെന്ന് പാകിസ്ഥാൻ ‘സ്പോർട്സ് അനലിസ്റ്റ്’ ഷാനവാസ് റാണ . ഇന്ത്യ vs പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് റാണയുടെ പ്രസ്താവന . സോമനാഥ് മന്ദിർ തകർക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പാകിസ്ഥാൻ സ്പോർട്സ് കമന്റേറ്റർ ഷാനവാസ് റാണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
‘സ്പോർട്സ് റൗണ്ടപ്പ്’ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് റാണയുടെ ഈ പരാമർശം. “ഏത് സമയത്തും സോമനാഥ് മന്ദിർ തകർക്കാൻ കഴിയുന്ന ഒരു ക്രിക്കറ്റ് ടീം പാകിസ്ഥാനിലുണ്ട്… അതിനാൽ, നിരാശപ്പെടരുത്.” എന്നാണ് റാണ പറയുന്നത് .ഇന്ത്യയ്ക്കെതിരായ ക്രിക്കറ്റ് മത്സരത്തിൽ പാകിസ്ഥാൻ വിജയിക്കാനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് ഇന്ത്യ വിരുദ്ധ വാക്കുകളുമായി റാണ രംഗത്ത് വന്നത് .
കഴിഞ്ഞ വർഷം, ടി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ vs ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ വിശകലനം നടത്തുന്നതിനിടെ സൊഹ്റാബ് ബർക്കത്ത് എന്ന പാകിസ്ഥാൻ ‘പത്രപ്രവർത്തകനും’ ഹിന്ദുഫോബിയയെ കുറിച്ച് പറഞ്ഞിരുന്നു . അന്ന് പശുവിനെയും , ഭഗവാൻ വിഷ്ണുവിനെയും, ഹിന്ദു വികാരങ്ങളെയുമാണ് ബർക്കത്ത് പരിഹസിച്ചത് .

