ധാക്ക : രാജ്യദ്രോഹക്കേസിൽ ജയിലിൽ കഴിയുന്ന ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണ ദാസിന് ബംഗ്ലാദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു . ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായി അഞ്ച് മാസത്തിന് ശേഷമാണ് ചിന്മയ് കൃഷ്ണ പ്രഭു ജയിൽ മോചിതനാകുന്നത്.
അമ്മയോടുള്ള ബഹുമാനത്തിന് സമാനമായ ആഴമായ ബഹുമാനം ചിന്മയ് ദാസിന് മാതൃരാജ്യത്തോടുണ്ടെന്ന് ചിന്മയ് ദാസിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു . രാജ്യദ്രോഹിയല്ലെന്ന് വാദിച്ചിട്ടും ജനുവരിയിൽ കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഫെബ്രുവരിയിൽ, ചിന്മയ് ദാസിന് അഭിഭാഷകർ ജാമ്യം നൽകാത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ ബംഗ്ലാദേശ് ഹൈക്കോടതി ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഷെയ്ഖ് ഹസീനയെ വീഴ്ത്തിയ കലാപത്തിന് പിന്നാലെയാണ് ചിന്മയ് ദാസ് അറസ്റ്റിലാകുന്നത് . അതിനു പിന്നാലെ നിരവധി ഹിന്ദു ക്ഷേത്രങ്ങളും ബംഗ്ലാദേശിൽ തകർപ്പെട്ടിരുന്നു.

