ഇസ്ലാമാബാദ് : പാകിസ്ഥാൻ സർക്കാരിനെതിരെ ബലൂചിസ്ഥാനിൽ പൊതുജന രോഷം ശക്തമാകുകയാണ് . പാകിസ്ഥാൻ സൈന്യത്തെ ലക്ഷ്യമിട്ട് സായുധ ബലൂച് വിമത ഗ്രൂപ്പുകൾ ആക്രമണം നടത്തിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രദേശത്ത് നടക്കുന്ന ക്രൂരമായ അക്രമങ്ങളും തീവയ്പ്പുകളും കണ്ട് പാകിസ്ഥാൻ സൈന്യം ഭയന്നിരിക്കുകയാണ്. ഇപ്പോഴിതാ പാക് നേതാക്കൾ തോറ്റ് തുന്നം പാടിയ കഥകൾ ഓർമ്മിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബലൂച് നാഷണൽ പാർട്ടി നേതാവ് അക്തർ മെംഗൽ .
1971 ലെ യുദ്ധത്തിലെ ദയനീയ പരാജയത്തെക്കുറിച്ചാണ് അദ്ദേഹം പാകിസ്ഥാനെ ഓർമ്മിപ്പിച്ചത്. ആ യുദ്ധത്തിൽ 93,000 പാകിസ്ഥാൻ സൈനികർ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങി. ആ ദിവസം അനുസ്മരിച്ചുകൊണ്ട്, പാകിസ്ഥാൻ സൈന്യം സ്വബോധം വീണ്ടെടുക്കണമെന്ന് മെംഗൽ പറഞ്ഞു, കാരണം ബലൂച് ജനതയ്ക്ക് ഈ സൈന്യത്തിന്റെ ക്രൂരതകൾ ഒരിക്കലും മറക്കാൻ കഴിയില്ല.
‘ബംഗാളികൾ നിങ്ങളോട് ചെയ്തത് നിങ്ങളുടെ ഭാവി തലമുറകളിൽ പലരും ഓർക്കും . പാകിസ്ഥാൻ സൈനികരുടെ ട്രൗസറുകളും, ആയുധങ്ങളും ഇപ്പോഴും അവിടെ തൂങ്ങിക്കിടക്കുന്നുണ്ടെന്നും മെംഗൽ പറഞ്ഞു.

