കൊറോണ വൈറസ് ദുരന്തത്തിന്റെ വ്യാപ്തി ഇപ്പോഴും നമ്മുടെ കൺമുന്നിലുണ്ട് . ചൈനയിലെ ഒരു ലാബിൽ നിന്ന് പുറത്തുവന്ന വൈറസ് കാരണം ലോകമെമ്പാടും കോടിക്കണക്കിന് ജീവനുകളാണ് നഷ്ടപ്പെട്ടത് . അതിനിടെ വീണ്ടും ഞെട്ടിക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്ത് വന്നിരിക്കുകയാണ് . ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലെ സർക്കാർ ലാബിൽ നിന്ന് നൂറോളം മാരക വൈറസുകൾ നഷ്ടപ്പെട്ടിരിക്കുന്നു. അജ്ഞാതർ മോഷ്ടിച്ചതാണെന്നും സൂചനയുണ്ട് . ക്വീൻസ്ലാൻഡ് അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹെൻഡ്ര വൈറസ് ഉൾപ്പെടെ നൂറോളം മാരകമായ വൈറസ് സാമ്പിളുകൾ സർക്കാർ ലാബിൽ നിന്ന് നഷ്ടപ്പെട്ടതായാണ് സൂചന . . സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.2021ൽ വൈറോളജി ലബോറട്ടറിയിൽ നടന്ന സംഭവം ഇപ്പോഴാണ് പുറത്ത് വിടുന്നത് . സുരക്ഷാ പ്രോട്ടോക്കോളുകളിലെ ഏറ്റവും വലിയ വീഴ്ചയായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ക്വീൻസ്ലൻഡ് ഹെൽത്ത് റിപ്പോർട്ടുകൾ പ്രകാരം, ഹെൻഡ്ര വൈറസ്, ലിസാവൈറസ്, ഹാൻ്റവൈറസ് എന്നീ സാമ്പിളുകൾ അടങ്ങിയ ഫ്രീസർ തകർന്നതായി കണ്ടെത്തി. നൂറോളം സാമ്പിളുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ്റെ മാധ്യമ സമ്മേളനത്തിൽ ആരോഗ്യമന്ത്രി ടിം നിക്കോൾസാണ് ഇക്കാര്യം പറഞ്ഞത്.
അതേസമയം ഇവിടുത്തെ ലാബിൽ നിന്ന് വൈറസ് സാമ്പിളുകൾ മോഷ്ടിച്ചെങ്കിലും സമൂഹത്തിന് ഒരു ഭീഷണിയുമില്ലെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ഡോ. ജോൺ ജെറാർഡ് പറഞ്ഞു. ഈ വൈറസ് സാമ്പിളുകൾക്ക് അതിജീവിക്കാൻ വളരെ കുറഞ്ഞ താപനില ആവശ്യമാണ്. അത്തരമൊരു പരിതസ്ഥിതി ഇല്ലെങ്കിൽ, അവ വളരെ വേഗത്തിൽ നശിക്കും . കൂടാതെ, കഴിഞ്ഞ അഞ്ച് വർഷമായി ക്യൂൻസ്ലാൻ്റിൽ ഹെന്ദ്ര, ലിസാവൈറസ് കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഓസ്ട്രേലിയയിൽ ഹാൻ്റവൈറസ് അണുബാധയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡോക്ടർ ജെറാർഡ് പറഞ്ഞു.
മോഷ്ടിക്കപ്പെട്ട വൈറസ് സാമ്പിളുകളിൽ ഏറ്റവും അപകടകാരിയാണ് ഹാൻ്റവൈറസ്. ഇത് COVID-19 നേക്കാൾ കൂടുതൽ മരണത്തിലേക്ക് നയിക്കുന്നു. ലിസാവൈറസ് സാമ്പിളുകളും നഷ്ടപ്പെട്ട കൂട്ടത്തിലുണ്ട് . പേവിഷബാധയ്ക്ക് സമാനമായ വൈറസ് കൂടിയാണിത്. ഹാൻ്റവൈറസ് പൾമണറി സിൻഡ്രോമിന് (എച്ച്പിഎസ്) കാരണമാകുമെന്നും ഡോക്ടർ ജെറാർഡ് പറഞ്ഞു.