ഹൈദരാബാദ് : വന്ദേ ഭാരത് ട്രെയിനുകൾക്ക് ബോംബ് ഭീഷണി . ജിഹാദികളാണെന്ന് അവകാശപ്പെടുന്ന അജ്ഞാതരാണ് ഹൈദരാബാദിലെ അഭിഭാഷകന് ഭീഷണി സന്ദേശം അയച്ചത്. വന്ദേ ഭാരത് ട്രെയിനുകൾ നശിപ്പിക്കാൻ സെക്കന്തരാബാദിലെ റെയിൽവേ ട്രാക്കുകളിൽ ബോംബ് സ്ഥാപിക്കുമെന്ന് കത്തിൽ പറഞ്ഞിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോകാതിരിക്കാൻ രണ്ട് കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
റെയിൽവേ ജനറൽ മാനേജരുടെ ബാങ്ക് അക്കൗണ്ടിൽ രണ്ട് കോടി രൂപ നിക്ഷേപിക്കണമെന്ന് കത്തിൽ പറഞ്ഞിരുന്നു. സ്ഫോടനത്തിൽ കുറഞ്ഞത് 250 പേരുടെയെങ്കിലും ജീവൻ നഷ്ടപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും കത്തിൽ പറയുന്നു . ഷോയിബ്, ഷംഷീർ, നിസാമി എന്നിവരുടെ പേരുകൾ കത്തിൽ പരാമർശിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു, അതേസമയം റെയിൽവേ ഇത് വ്യാജ ഭീഷണിയാണെന്നാണ് പറയുന്നത്.
കുറച്ചുനാളുകളായി ഇന്ത്യയിലെ തീവണ്ടികള്‍ പാളം തെറ്റിക്കാന്‍ ശ്രമിക്കുക, ചില്ലുകള്‍ കല്ലെറിഞ്ഞ് ഉടയ്ക്കുക എന്നീ അക്രമങ്ങൾ നടക്കുന്നുണ്ട്. റെയിൽ വേ പൊലീസ് ഇതിനെതിരെ ശക്തമായ നടപടികളും എടുക്കുന്നുണ്ട്.

