ബെംഗളൂരു ; ആർസിബിയുടെ ഐപിഎൽ വിജയാഘോഷത്തിനിടെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത് . നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു.
ആർസിബിയുടെ കന്നി ഐപിഎൽ വിജയാഘോഷങ്ങൾക്ക് ഇത്ര വലിയ ജനക്കൂട്ടം എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആഘോഷങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് നീങ്ങുന്നതിന് മുമ്പ്, വിധാൻ സൗധയ്ക്ക് (സംസ്ഥാന നിയമസഭ) മുമ്പാകെ ഒരു പ്രത്യേക ചടങ്ങിൽ സംസ്ഥാന സർക്കാർ ചാമ്പ്യന്മാർക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.
“വിധാൻ സൗധയിൽ, ഒരു ലക്ഷത്തിലധികം ആളുകൾ ഉണ്ടായിരുന്നു, പക്ഷേ അവിടെ അനിഷ്ട സംഭവങ്ങളൊന്നും സംഭവിച്ചില്ല. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഈ ദുരന്തം നടന്നത് . ക്രിറ്റ് അസോസിയേഷൻ (കെസിഎ) ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത് . സ്റ്റേഡിയത്തിന് 35,000 പേരെ ഉൾക്കൊള്ളാൻ കഴിയും, പക്ഷേ കുറഞ്ഞത് 3 ലക്ഷം വരെ ആളുകൾ എത്തി. ഇത്രയും വലിയ ജനക്കൂട്ടം എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.സ്റ്റേഡിയത്തിൽ ചെറിയ ഗേറ്റുകൾ മാത്രമേയുള്ളൂ, അകത്തുകടന്ന ആളുകൾ ഗേറ്റുകൾ തകർത്തു, അതിനാലാണ് തിക്കിലും തിരക്കിലും പെട്ടത് സിദ്ധരാമയ്യ പറഞ്ഞു.

