വന്ദേ ഭാരതിന്റെ ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ . സാധാരണക്കാർക്ക് താങ്ങാനാവുന്ന തലത്തിലേക്ക് ടിക്കറ്റ് വില കുറയ്ക്കുക എന്നതാണ് പദ്ധതി. മറ്റ് ട്രെയിനുകളുടെ സർവീസ്, പ്രവർത്തന, അറ്റകുറ്റപ്പണി ചെലവുകളേക്കാൾ വളരെ കൂടുതലായതിനാൽ ടിക്കറ്റ് നിരക്കിലെ വ്യത്യാസം സർവ്വീസിനെ ബാധിക്കുമോയെന്ന സംശയവുമുണ്ട്.
1,000 കിലോമീറ്ററിന് ഒരു വന്ദേ ഭാരത് ട്രെയിൻ ഓടിക്കുന്നതിനുള്ള ചെലവ് അഞ്ച് മുതൽ എട്ട് ലക്ഷം രൂപ വരെയാണ്. ഊർജ്ജ ആവശ്യങ്ങൾക്കായി മാത്രം 3.5 ലക്ഷം രൂപ നീക്കിവച്ചിരിക്കുന്നു. ജീവനക്കാരുടെ ശമ്പളത്തിനായി ഓരോ സർവീസിൽ നിന്നും 50,000 രൂപ നീക്കിവച്ചിരിക്കുന്നു. വിമാനത്തിലെ സേവനങ്ങൾക്ക് തുല്യമായി ക്ലീനിംഗ്, കാറ്ററിംഗ്, മറ്റ് സേവനങ്ങൾ എന്നിവ നൽകുന്നതിനാൽ ഇതിന്റെ ടിക്കറ്റ് നിരക്കും ഉയർന്നതാണ്.
ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള തീരുമാനം നടപ്പിലാക്കിയാൽ, സാധാരണ യാത്രക്കാർക്ക് അത് ഏറ്റവും വലിയ ആശ്വാസം നൽകും. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് മികച്ച സൗകര്യങ്ങളാണ് വന്ദേഭാരത് വാഗ്ദാനം ചെയ്യുന്നത്. 2025 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തുടനീളം മൊത്തം 136 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇവയ്ക്ക് 100 ശതമാനത്തിലധികം ഒക്യുപെന്‍സിയും ഉണ്ട്.

