ലക്നൗ : സന്യാസിമാരെന്ന പേരിൽ ആളുകളെ കബളിപ്പിച്ച് പണം തട്ടിച്ച വ്യാജ ബാബ സംഘത്തിലെ ആറ് പേർ പിടിയിൽ . കഴിഞ്ഞ ഏഴ് വർഷമായി വിവിധ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്ന് ഇവർ പണം തട്ടിയെടുക്കുകയായിരുന്നു. യുപി പൊലീസാണ് സംഘത്തെ പിടികൂടിയത്.
ആറ് വ്യാജ ആധാർ കാർഡുകൾ, സംഭാവന രസീതുകൾ, രണ്ട് തംബുരു, മയിൽപ്പീലി വടി, രത്നങ്ങൾ, പിച്ചള ബ്രേസ്ലെറ്റ്, വസ്ത്രങ്ങൾ, 60 എഗ്രിമെന്റുകൾ, ഭസ്മം എന്നിവ കണ്ടെടുത്തതായി മുസാഫർനഗറിലെ സീനിയർ പോലീസ് സൂപ്രണ്ട് സഞ്ജയ് വർമ്മ പറഞ്ഞു. കൂടാതെ, കാവി നിറമുള്ള സൽവാർ സ്യൂട്ടുകൾ, തലപ്പാവുകൾ, രണ്ട് സാരികൾ എന്നിവയും കണ്ടെത്തി.
മുസാഫർനഗറിലെ മിറാപൂർ, കാക്കറോളി പോലീസ് സ്റ്റേഷൻ പ്രദേശങ്ങളിലെ വാടക വീടുകളിൽ വ്യാജ ആധാർ കാർഡുകളുടെ സഹായത്തോടെ പേരും ഐഡന്റിറ്റിയും മാറ്റിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. മുസാഫർനഗറിലെ കാക്കറോളി പോലീസാണ് തട്ടിപ്പ് കണ്ടെത്തിയത്.സംശയാസ്പദമായ ചില വ്യക്തികൾ സന്യാസി വസ്ത്രം ധരിച്ച് ചുറ്റിത്തിരിയുന്നതായി വ്യാഴാഴ്ച കക്കറോളി പോലീസ് വിവരം ലഭിച്ചിരുന്നു. വിവരമറിഞ്ഞ് എത്തിയ കാക്കറോളി പോലീസ് സംഘത്തിലെ അംഗമായ അഹ്സനെ അറസ്റ്റ് ചെയ്തു. ഇയാളാണ് ഒപ്പമുണ്ടായിരുന്നവരെ പറ്റി പൊലീസുകാരോട് പറഞ്ഞത്.
‘ കാവി വസ്ത്രം ധരിച്ച് യാചിക്കുകയായിരുന്നു അഹ്സൻ. കക്രോളി പോലീസ് സ്റ്റേഷനിൽ ഈ സംഘത്തിനെതിരെ തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ന് അറസ്റ്റിലായ ആറ് പേർക്കും ഹിന്ദു പേരുകളുണ്ടായിരുന്നു, എന്നാൽ അന്വേഷണത്തിൽ എല്ലാവരും മുസ്ലീങ്ങളാണെന്ന് തെളിഞ്ഞു. ഇവരെല്ലാം ബുധാന പോലീസ് സ്റ്റേഷൻ പ്രദേശത്തെ ജോല ഗ്രാമത്തിലെ താമസക്കാരാണ്, മുസാഫർനഗറിലെ മിർപൂർ പോലീസ് സ്റ്റേഷൻ പ്രദേശത്തെ വാടക വീടുകളിൽ താമസിച്ചിരുന്നു. ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറ് പേർ കൂടി ഇപ്പോഴും ഒളിവിലാണ് .
ഗുരു ഗോരഖ്നാഥിന്റെ ശിഷ്യന്മാരായി വേഷമിട്ട് തട്ടിപ്പുകാർ പ്രതിദിനം 20,000 രൂപ വരെ സമ്പാദിച്ചിരുന്നു . ഒരാൾക്ക് തന്നെ പ്രതിദിനം 1500 ഓളം രൂപ കിട്ടിയിരുന്നു.മാതൃഭാഷയ്ക്ക് പകരം സംസ്കൃതം കലർന്ന ഭാഷ ഇവർ സംസാരിച്ചിരുന്നു . ഗാർഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി കരാറുകൾ വാങ്ങുകയും 45,000 മുതൽ 1000 രൂപ വരെ ഈടാക്കുകയും ചെയ്യുമായിരുന്നു..” സഞ്ജയ് വർമ്മ പറഞ്ഞു.

