ന്യൂഡൽഹി : കേന്ദ്രബജറ്റ് ഇന്ന് . വൻ പരിഷ്ക്കാരങ്ങൾ ഇത്തവണത്തെ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് . കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയും രാഷ്ട്രപതി ഭവനിൽ എത്തി. ബജറ്റിന്റെ പകർപ്പ് പ്രസിഡന്റ് ദ്രൗപതി മുർമുവിന് സമർപ്പിച്ചു.
തങ്ങളുടെ ടീമിനൊപ്പം അവിസ്മരണീയമായ ഫോട്ടോയ്ക്കും നിർമ്മല സീതാരാമൻ പോസ് ചെയ്തു. ഫോട്ടോയിൽ ധനമന്ത്രിയും സഹമന്ത്രിയും മുഴുവൻ ധനകാര്യ മന്ത്രാലയ ജീവനക്കാരും ഉൾപ്പെടുന്നു. തുടർന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടത് . അവിടെ നിന്ന് പാർലമെന്റിലേയ്ക്ക് പോകാനാണ് തീരുമാനം.
തുടർച്ചയായ ഒമ്പതാമത്തെ ബജറ്റാണ് ഇന്ന് നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്. ബജറ്റിനെ കുറിച്ച് സംസാരിക്കുന്നവരിൽ ഏറെയും വലിയ പ്രതീക്ഷകളാണ് പ്രകടിപ്പിക്കുന്നത്. ആരോഗ്യ മേഖലയിൽ സർക്കാർ കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടു. ഭവന വായ്പകൾക്ക് പുറമേ വിദ്യാഭ്യാസ വായ്പകളിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറയുന്നവരുമുണ്ട് . ബജറ്റ് കണക്കിലെടുത്ത് ഓഹരിവിപണികൾ ഞായറാഴ്ചയും പ്രവർത്തിക്കും

