ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം പി പ്രകാശ് ചിക് ബറൈക്ക് രാജി വച്ചു . ഈ ആഴ്ച്ച രാജി വയ്ക്കുന്ന മൂന്നാമത്തെ തൃണമൂൽ എം പി യാണ് പ്രകാശ് . രാജ്യസഭ ചെയർമാനാണ് ബറൈക്ക് രാജി സമർപ്പിച്ചത് . ഉടന്ന് പ്രാബല്യത്തിൽ വരും വിധമാണ് രാജി സമർപ്പിച്ചിരിക്കുന്നത് . മുതിർന്ന നേതാക്കളായ സുഖേന്ദു ശേഖർ റായിയും, സുഷ്മിത ദേവും കഴിഞ്ഞ ദിവസങ്ങളിലായി രാജി വച്ചിരുന്നു. ബറൈക്കിന്റെ രാജിയോടെ രാജ്യസഭയിൽ തൃണമൂൽ അംഗങ്ങളുടെ എണ്ണം 10 ആയി കുറയും.
അടുത്ത ആഴ്ച്ചയോടെ മൂന്ന് ടിഎം സി എം പി മാർ കൂടി രാജി വയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് സംഭവിച്ചാൽ മമത ബാനർജിയുടെ പ്രതിസന്ധി വർധിക്കും. അതേസമയം വിമത വിഭാഗം കോൺഗ്രസിൽ ലയിക്കുമെന്ന ഊഹാപോഹങ്ങൾ വിമത നേതാക്കൾ നിരസിച്ചു.
കോൺഗ്രസുമായി ലയിക്കുമെന്ന അഭ്യൂഹങ്ങൾ വിമത സംഘം നിഷേധിച്ചു.നിലവിൽ സംഭവവികാസങ്ങൾ പൂർണ്ണമായും സംഘടനയുടെ ആഭ്യന്തര കാര്യങ്ങളാണെന്നും അവർ പറഞ്ഞു.വിമത വിഭാഗത്തിലുള്ള എം എൽ എ മാരുടെ എണ്ണം 64 ആയി വർധിച്ചിതായും റിപ്പോർട്ടുണ്ട്. തങ്ങളുടെ നിലപാടുകൾ കാണിച്ച് ബംഗാൾ സ്പീക്കർക്ക് കത്ത് നൽകുമെന്നും എം എൽ എ മാർ പറയുന്നു.
കോൺഗ്രസ് – ടിഎം സി ലയനസാധ്യതയെ കുറിച്ചുള്ള ഊഹാപോഹങ്ങളെ പറ്റി തനിക്ക് അറിയില്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കിയിരിക്കുന്നത്. ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചാൽ മാത്രമേ അഭിപ്രായം പറയൂവെന്നും അദ്ദേഹം പറഞ്ഞു.

