ഇസ്ലാമാബാദ് : ഇന്ത്യയുടെ ദേശീയ ഗാനം ‘ജന ഗണ മന’ ആലപിച്ചതിന്റെ പേരിൽ വിദ്യാർത്ഥികളെ പുറത്താക്കി പാക് സർവകലാശാല.
പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചർസദ്ദ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ബച്ച ഖാൻ സർവകലാശാലയിലെ ചില വിദ്യാർത്ഥികളാണ് സർവകലാശാലയിൽ സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ ‘ജന ഗണ മന’ ആലപിച്ചത് . . വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ സർവകലാശാലയിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഫാർമസിസ്റ്റിന് പഠിക്കുന്ന നാല് വിദ്യാർത്ഥികൾ സംഗീത പരിപാടി നടത്തിയത്.
മൂന്നാം വർഷ ഫാർമസി വിദ്യാർത്ഥിയായ ജിബ്രാൻ റിയാസ് ഇന്ത്യൻ ഗാനങ്ങളോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിക്കുകയും ഇന്ത്യയുടെ ദേശീയ ഗാനമായ ‘ജന ഗണ മന’ നെഞ്ചിൽ കൈവെച്ച് ആലപിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ജിബ്രാന്റെ സുഹൃത്തും നാലാം വർഷ ഫാർമസി വിദ്യാർത്ഥിയുമായ സയ്യിദ് റിയാസും അഹമ്മദ് ജിബ്രാനെ പിന്തുണയ്ക്കുകയും നെഞ്ചിൽ കൈവെച്ച് ഇന്ത്യയുടെ ദേശീയഗാനം ആലപിക്കുകയും ചെയ്തു. അടുത്തു നിന്നവരും ആവേശത്തോടെ ജയഹേ ഏറ്റുവിളിക്കുന്നുണ്ടായിരുന്നു . യൂണിവേഴ്സിറ്റിയിലെ മറ്റ് വിദ്യാർത്ഥികൾ ഇതിന്റെ വീഡിയോ പകർത്തുകയും അത് വൈറലാകുകയും ചെയ്തു.
ഇതിനു പിന്നാലെ ഖൈബർ പഖ്തുൻഖ്വയിലെ ബച്ച ഖാൻ സർവകലാശാല ഭരണകൂടം ജിബ്രാൻ റിയാസിനെയും നാലാം വർഷ വിദ്യാർത്ഥിയായ സയ്യിദ് റിയാസ് അഹമ്മദിനെയും രണ്ടാം വർഷ വിദ്യാർത്ഥികളായ ബഷീർ ഖാൻ, മുറാദ് ഖാൻ എന്നിവരെയും കോളേജിൽ നിന്ന് പുറത്താക്കി.ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി സർവകലാശാല, ഹോസ്റ്റൽ നിയമങ്ങൾ ലംഘിച്ചുവെന്നാണ് ആരോപിച്ചാണ് നടപടി.
Indian National Anthem Jana Gana Mana thunders at Bacha Khan University, Pakistan during an expo!
Led by brave student Jibran Riaz – Pashtuns are done with the oppression. This is history in the making! Jai Hind!🇮🇳 pic.twitter.com/hLTCBZ9uwE
— Megh Updates 🚨™ (@MeghUpdates) February 14, 2026

