ലക്നൗ : ഉത്തർപ്രദേശിലെ സ്മാർട്ട് സിറ്റിയാണ് ബറേലി . . ലോകമെമ്പാടും പ്രസിദ്ധമായ മുസ്ലീം സൂഫി സന്യാസി അലാ ഹസ്രത്തിൻ്റെ ദർഗയും ഇവിടെയുണ്ട്. ഇപ്പോഴിതാ ബറേലി നഗരത്തിലെ തെരുവുകൾ വൃത്തിയാക്കാൻ വരുന്ന റോബോട്ടുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് . ഇതിനായി 39 കോടി രൂപ അനുവദിച്ച് സ്മാർട്ട് സിറ്റി മിഷൻ്റെ രണ്ടാംഘട്ട പ്രവർത്തന പദ്ധതി തയാറാക്കി.
ബറേലി നഗരത്തിലെ 80 വാർഡുകളിൽ, നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള 33 വാർഡുകൾ ആദ്യം വൃത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം കംപ്യൂട്ടറൈസ്ഡ് സംവിധാനത്തിൽ അധിഷ്ഠിതമായ തെരുവുകൾ വൃത്തിയാക്കാൻ ചെറിയ വലിപ്പത്തിലുള്ള റോബോട്ടുകളെ വാങ്ങുമെന്ന് സ്മാർട്ട് സിറ്റി കമ്പനി അധികൃതർ പറഞ്ഞു. ഈ റോബോട്ടിനെ വിദൂരമായി പോലും പ്രവർത്തിപ്പിക്കാം. വെള്ളത്തിനടിയിൽ പോലും പ്രവർത്തിക്കുന്ന നാല് ക്യാമറകൾ ഈ റോബോട്ടിനുണ്ടാകും. ഓട വൃത്തിയാക്കി അഴുക്ക് പുറത്തെടുക്കുന്നതിനൊപ്പം മാലിന്യം വാഹനത്തിൽ കയറ്റി വിടാനും, ചിതറിക്കിടക്കുന്ന മാലിന്യം ശേഖരിക്കാനും റോബോട്ടിന് കഴിയും.
രണ്ടാം ഘട്ടത്തിൽ രണ്ട് തെരുവുകൾ റോബോട്ടുകൾ ഉപയോഗിച്ച് വൃത്തിയാക്കും. സ്മാർട്ട് സിറ്റി ബറേലി നിവാസികൾക്കും ഇത് സന്തോഷകരമായ കാര്യമാണ്. ബറേലിയിലാണ് നാഥ് ഇടനാഴി നിർമ്മിച്ചിരിക്കുന്നത്. ബറേലി നാഥ് നഗരത്തിൽ ഏഴ് പുരാതന ശിവക്ഷേത്രങ്ങളുണ്ട്. ഈ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് നാഥ് കോറിഡോർ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ബറേലിയിൽ വൻ വികസനമാണ് ജനങ്ങൾ ലക്ഷ്യമിടുന്നത്.