ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ “ഐ ഹേറ്റ് ഇന്ത്യ ടൂർ” എന്ന പ്രസ്താവനയെ വിമർശിച്ച് യുഎസ് ഗായിക മേരി മിൽബെൻ . രാഹുലിന് “പ്രധാനമന്ത്രിയാകാനുള്ള ബുദ്ധി” ഇല്ലെന്നും മേരി മിൽബെൻ കൂട്ടിച്ചേർത്തു.
എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി മോദി “ട്രമ്പിനെ ഭയപ്പെടുന്നു” എന്ന് രാഹുൽ ഗാന്ധി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മിൽബെന്റെ പരാമർശം. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും പ്രധാനമന്ത്രി ട്രംപിനെ “അനുവദിക്കുന്നു” എന്നും, ആവർത്തിച്ചുള്ള അവഗണനകൾക്കിടയിലും അഭിനന്ദന സന്ദേശങ്ങൾ അയയ്ക്കുന്നത് തുടരുന്നുവെന്നും, ഓപ്പറേഷൻ സിന്ദൂരിൽ യുഎസ് പ്രസിഡന്റിനെ എന്നുമായിരുന്നു രാഹുലിന്റെ ആരോപണം.
എന്നാൽ ഇതിനെ മേരി മിൽബെൻ ശക്തമായി എതിർത്തു. “നിങ്ങൾ പറഞ്ഞത് തെറ്റാണ് @RahulGandhi. പ്രധാനമന്ത്രി @narendramodi പ്രസിഡന്റ് ട്രംപിനെ ഭയപ്പെടുന്നില്ല. പ്രധാനമന്ത്രി മോദിക്ക് ഈ കളി മനസ്സിലാകും, യുഎസുമായുള്ള അദ്ദേഹത്തിന്റെ നയതന്ത്രം തന്ത്രപരമാണ്. @POTUS എപ്പോഴും അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതുപോലെ, പ്രധാനമന്ത്രി മോദിയും ഇന്ത്യയ്ക്ക് ഏറ്റവും നല്ലത് ചെയ്യും. ഞാൻ അതിനെ അഭിനന്ദിക്കുന്നു. രാഷ്ട്രത്തലവന്മാർ അതാണ് ചെയ്യുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള വിവേകം നിങ്ങൾക്കില്ലാത്തതിനാൽ ഈ തരത്തിലുള്ള നേതൃത്വത്തെ നിങ്ങൾ മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. പ്രേക്ഷകരുള്ള നിങ്ങളുടെ “ഐ ഹേറ്റ് ഇന്ത്യ” ടൂറിലേക്ക് നിങ്ങൾ മടങ്ങുന്നതാണ് നല്ലത് – “ എന്നാണ് മേരി മിൽബെന്റെ പോസ്റ്റ്.
നടിയും, സാംസ്കാരിക അംബാസഡറുമായ മിൽബെൻ 2023 ജൂണിൽ പ്രധാനമന്ത്രി മോദിയെ ആദ്യമായി കണ്ടത് അദ്ദേഹം യുഎസ് സന്ദർശനത്തിനെത്തിയപ്പോഴാണ്. അന്ന് മോദിയ്ക്ക് മുന്നിൽ ഇന്ത്യൻ ദേശീയഗാനം ആലപിച്ച അവർ പ്രധാനമന്ത്രി മോദിയുടെ കാൽ തൊട്ടു അനുഗ്രഹം തേടി , ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

