ന്യൂഡൽഹി ; മോദി സർക്കാർ പ്രഖ്യാപിച്ച ജാതി സെൻസസിനെ സ്വാഗതം ചെയ്ത് ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി . കോൺഗ്രസ് ജാതി സെൻസസിന് പൂർണ്ണ പിന്തുണ നൽകുമെന്നും , പക്ഷേ അതിനായി വ്യക്തമായ ഒരു സമയക്രമം വേണമെന്നും രാഹുൽ പറഞ്ഞു.
“ജാതി സെൻസസ് നടത്തുമെന്ന് ഞങ്ങൾ പാർലമെന്റിൽ പറഞ്ഞിരുന്നു. ഇപ്പോൾ പെട്ടെന്ന് 11 വർഷത്തിന് ശേഷം ഒരു ജാതി സെൻസസ് പ്രഖ്യാപിച്ചു. ഞങ്ങൾ അതിനെ പൂർണ്ണമായി പിന്തുണയ്ക്കുന്നു. പക്ഷേ അതിന് സമയപരിധി ആവശ്യമാണ്. ജാതി സെൻസസ് എപ്പോൾ നടത്തുമെന്ന് ഞങ്ങൾക്ക് അറിയണം. ഇതാണ് ആദ്യപടി. ജാതി സെൻസസിൽ തെലങ്കാന ഒരു മാതൃകയാണ്. ജാതി സെൻസസ് രൂപകൽപ്പന ചെയ്യുന്നതിൽ ഞങ്ങൾ സർക്കാരിനെ പിന്തുണയ്ക്കും,” രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രധാനമന്ത്രി മോദി നിർദ്ദേശിച്ചതുപോലെ, 4 വിശാലമായ ജാതി വിഭാഗങ്ങളെ മാത്രം അംഗീകരിക്കുക എന്ന ആശയത്തെ കോൺഗ്രസ് പിന്തുണയ്ക്കുന്നു. എന്നാൽ സെൻസസ് എപ്പോൾ നടത്തുമെന്ന് വ്യക്തമാക്കണമെന്നും രാഹുൽ പറഞ്ഞു.

