ന്യൂഡൽഹി: വഖഫ് ബില്ലിനെതിരെ എല്ലായ്പ്പോഴും പരസ്യമായി സംസാരിച്ചിരുന്ന ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെ മൗനം പാലിച്ചത് എന്തുകൊണ്ടെന്ന് ചോദ്യം ഉയരുന്നു. വഖഫ് ഭേദഗതി ബിൽ 13 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ 288 അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്താണ് ബുധനാഴ്ച ലോക്സഭയിൽ പാസാക്കിയത്. ലോക്സഭയിലെ 232 അംഗങ്ങൾ ഈ ഭേദഗതി ബില്ലിന് എതിരായിരുന്നു. ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും.
വഖഫ് ഭേദഗതി ബിൽ അവതരിപ്പിക്കുന്നതിന് മുമ്പ്, ഭേദഗതികളിൽ കോൺഗ്രസിൻ്റെ നിലപാട് ചർച്ച ചെയ്യുന്നതിനായി പാർട്ടിയിലെ മുതിർന്ന നേതാക്കളുമായും എംപിമാരുമായും കൂടിക്കാഴ്ച നടത്താൻ പാർലമെൻ്റിൽ എത്തിയ രാഹുൽ ഗാന്ധി, യോഗം കഴിഞ്ഞയുടനെ പോയി. നിർണായകമായ വഖഫ് ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം അദ്ദേഹം എടുത്തുവെന്നത് ഇതിൽ നിന്ന് തന്നെ വ്യക്തമായി എന്നാണ് വിമർശനം.
രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത സോഷ്യൽ മീഡിയ അദ്ദേഹം ഒരു എംപിയാകാൻ പോലും യോഗ്യനല്ലെന്ന് പറയുകയും ചെയ്തു.രാഹുൽ കുറച്ചു കൂടി ഉത്തരവാദിത്വം കാണിക്കണമെന്നാണ് ഇടത് നേതാവ് ഇളമരം കരീം പറഞ്ഞത്. അതേസമയം വിപ്പുണ്ടായിട്ടും ഇന്നലെ പ്രിയങ്കാഗാന്ധിയും ചർച്ചയിൽ പങ്കെടുക്കാനായി ലോക്സഭയിൽ എത്തിയില്ല.