പട്ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭീരുവാണെന്ന് തേജ് പ്രതാപ് സിംഗ് . രാഹുലിന് ചിക്കൻ ഉണ്ടാക്കാനും, സ്കൂട്ടറിൽ കറങ്ങാനുമാണ് അറിയുക. സ്കൂട്ടറിൽ ചുറ്റി സഞ്ചരിച്ച് മലിനീകരണം സൃഷ്ടിച്ചതുകൊണ്ട് ഒന്നും നേടാനാവില്ലെന്നും തേജ് പ്രതാപ് സിംഗ് പറഞ്ഞു.
കോൺഗ്രസ്-ആർജെഡി സഖ്യം ഇപ്പോൾ തകരുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടേ ചോദ്യത്തിന് “അവർ അത് നേരത്തെ ചെയ്യണമായിരുന്നു“ എന്നും തേജ് പ്രതാപ് പറഞ്ഞു . ‘ കോൺഗ്രസ് എന്തിനാണ് അത് വൈകിപ്പിച്ചത്? അവർ ഒരുമിച്ച് തിരഞ്ഞെടുപ്പിൽ പോരാടി തോറ്റു. രാഹുൽ ഗാന്ധി സ്കൂട്ടർ ഓടിക്കുമ്പോൾ ആർജെഡി അത് ചെയ്യണമായിരുന്നു. അദ്ദേഹത്തിന് സ്കൂട്ടർ ഓടിക്കാനും ചിക്കൻ റൈസ് പാകം ചെയ്യാനും ഒക്കെ കഴിയും, അതാണ് അദ്ദേഹത്തിന്റെ ജോലി.”
രാഹുൽ ഗാന്ധി ഒരു ഭീരുവാണ്. അതിൽ എന്താണ് സംശയിക്കാനുള്ളത്.അദ്ദേഹം അയോധ്യയിൽ ദർശനത്തിനായി പോകുമെന്ന് പറഞ്ഞു, എന്തുകൊണ്ട് പോയില്ല? “ എന്നും തേജ് പ്രതാപ് ചോദിച്ചു.
അതേസമയം ബീഹാറിൽ വൻ അവസരങ്ങളാണ് കോൺഗ്രസിനെ കാത്തിരിക്കുന്നതെന്നാണ് രാഹുൽ പറയുന്നത് . പാർട്ടി നേതാക്കളും, പ്രവർത്തകരും കഠിനാധ്വാനം ചെയ്യണമെന്നും രാഹുൽ പറഞ്ഞിരുന്നു.

