ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടത്തിൽ രണ്ട് മരണം. 70 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയും പുരുഷനുമാണ് മരിച്ചത്. വ്യാഴാഴ്ച ലൗത്തിലെ ദി ബുഷിലെ ആർ173 ൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അറിവുള്ളവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് 3.10 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ ഒരു കാറിൽ ഉണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഇരുവർക്കും സംഭവസ്ഥലത്തുവച്ചു തന്നെ ജീവൻ നഷ്ടമാകുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങൾ ലൗത്ത് കൗണ്ടി ആശുപത്രയിലേക്ക് മാറ്റി.
Discussion about this post

