ഡബ്ലിൻ: റഷ്യൻ പൗരന്മാർക്കുള്ള വിസകളിൽ യൂറോപ്യൻ യൂണിയൻ നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യം. ബ്ലോക്കിന്റെ ആഭ്യന്തര കാര്യ കമ്മീഷണർ മാഗ്നസ് ബ്രണ്ണർ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ഇയു കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ പൗരന്മാർക്ക് നൽകുന്ന വിസകളുടെ എണ്ണം കുറയ്ക്കാൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെടുകയാണ്. നിലവിലെ നിരക്കുകൾ യുക്രെയ്നിന് നൽകുന്ന പിന്തുണയുമായി ഒത്തുപോകുന്നില്ല. നിലവിൽ നിരവധി അംഗരാജ്യങ്ങൾ റഷ്യൻ പൗരന്മാർക്ക് വലിയ തോതിൽ വിസ നൽകുന്നുണ്ട്. ഇത് പരിശോധിച്ച് എണ്ണം പരിമിതപ്പെടുത്താൻ ആവശ്യപ്പെടുകയാണെന്നും ബ്രണ്ണർ കൂട്ടിച്ചേർത്തു.
Discussion about this post

