ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ കാറിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 24 വയസ്സുള്ള റാവെൻ ആഡംസ് എന്ന യുവതിയ്ക്കാണ് ജീവൻ നഷ്ടമായത്. ടിപ്പററി സ്വദേശിനിയാണ്.
യോർക്ക് സ്ട്രീറ്റ് മേഖലയിൽ വ്യാഴാഴ്ച പുലർച്ചെ 2.40 ഓടെ ആയിരുന്നു സംഭവം. റാവെൻ ആഡംസും പുരുഷ സുഹൃത്തും കൂടി നടന്ന് പോകുകയായിരുന്നുവെന്നാണ് സൂചന. ഇതിനിടെ ഇവരെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പുരുഷ സുഹൃത്ത് സാരമായി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ ശേഷം അവിടെ നിന്നും കടന്നുകളഞ്ഞ കാർ ഡ്രൈവറെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. 22 വയസ്സുള്ള യുവാവാണ് അറസ്റ്റിലായിരിക്കുന്നത്.
Discussion about this post

