ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്തത് 2025 സെപ്റ്റംബർ 21 നാണ്. ജിഎസ്ടി പരിഷ്കാരങ്ങളെ കുറിച്ച് അറിയിക്കാനായിരുന്നു ഇത്.
നിയമസഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം എന്ന ചരിത്രപരമായ ലക്ഷ്യത്തിനായുള്ള ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനാകാതെ ലോക്സഭയിൽ പരാജയപ്പെട്ടിരുന്നു . ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് . വനിതാ സംവരണ ബില്ലിനെ എതിർത്തതിലൂടെ പ്രതിപക്ഷം വലിയ തെറ്റ് ചെയ്തുവെന്നും അതിന്റെ അനന്തരഫലങ്ങൾ അവർ അനുഭവിക്കേണ്ടിവരുമെന്നും മോദി പറഞ്ഞിരുന്നു . വലിയ പ്രചാരണ പരിപാടിയിലൂടെ എല്ലാ ഗ്രാമങ്ങളിലേക്കും ഓരോ വ്യക്തിയിലേക്കും സന്ദേശം എത്തിക്കാൻ ബിജെപി പദ്ധതിയിടുന്നതായാണ് സൂചന.

