ഡബ്ലിൻ: ഓൾ അയർലൻഡ് മത്സരത്തിലെ വിജയത്തിന് പിന്നാലെ മയോ ടീമിന് അഭിനന്ദനങ്ങളുമായി മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഞായറാഴ്ച നടന്ന മത്സരത്തിൽ കെറിയെ 1-20 ന് 1-17ന് തോൽപ്പിച്ചുകൊണ്ടായിരുന്നു മയോ ട്രോഫി ഉയർത്തിയത്. ജോ ബൈഡന് പുറമേ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.
75 വർഷത്തിന് ശേഷമാണ് സാം മക്ഗൈർ കപ്പ് മയോയിലേക്ക് എത്തുന്നത് എന്ന് ബൈഡൻ പറഞ്ഞു. മൂന്ന് വർഷം മുൻപ് മയോയിൽ എത്തിയപ്പോൾ താൻ ഇങ്ങനെ പറഞ്ഞിരുന്നു. മയോ ഫോർ സാം. ഞാൻ ഇതാണ് ഉദ്ദേശിച്ചത്. കൗണ്ടിയുടെ മാത്രമല്ല, തന്റെ കുടുംബത്തിന്റെയും ആഗ്രഹം അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
75 വർഷങ്ങൾക്ക് ശേഷം ശാപം തകർന്നതായി കാർണി സോഷ്യൽ മീഡിയയിൽ കുറിച്ചു. സാം മാഗ്വയർ കപ്പ് തന്റെ വീട്ടിലേക്ക് വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

