ചെന്നൈ: പ്രശസ്ത ഹാസ്യ-സ്വഭാവ നടൻ മദൻ ബോബ് അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അന്ത്യം . . 600-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കെ. ബാലചന്ദർ സംവിധാനം ചെയ്ത വാനമേ എല്ലൈ (1992) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. തെനാലി (2000) എന്ന ചിത്രത്തിലെ ഡയമണ്ട് ബാബു, ഫ്രണ്ട്സ് (2000) എന്ന ചിത്രത്തിലെ മാനേജർ സുന്ദരേശൻ എന്നിവ ശ്രദ്ധേയമായ വേഷങ്ങളിൽ ഉൾപ്പെടുന്നു
തേവർ മകൻ (1992), സതി ലീലാവതി (1995), ചന്ദ്രമുഖി (2005), എതിർ നീച്ചൽ (2013) എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. തമിഴിന് പുറമേ, ഹിന്ദി, തെലുങ്ക്, മലയാളം ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഭ്രമരം (2009), സെല്ലുലോയ്ഡ് (2013) എന്നിവയാണ് അദ്ദേഹത്തിന്റെ മലയാള ചിത്രങ്ങൾ. അഭിനയത്തിനപ്പുറം, പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിലും കർണാടക സംഗീതത്തിലും പരിശീലനം നേടിയ മദൻ സംഗീതജ്ഞൻ എന്ന നിലയിലും അറിയപ്പെട്ടിരുന്നു.

