പട്ന : രാഹുൽ ഗാന്ധിയുടെ ‘വോട്ടർ അധികാര് യാത്ര’യ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ അപമാനകരമായ പ്രസ്താവന നടത്തിയത് വിവാദമായി . ബിഹാർ ദർഭംഗയിൽ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്.
രാഹുൽ ഗാന്ധി, പ്രിയങ്ക, തേജസ്വി യാദവ് എന്നിവരുടെ പോസ്റ്ററുകൾ പതിച്ച വേദിയിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി മോദിക്കെതിരെ അപമാനകരമായ ഭാഷ ഉപയോഗിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ , സംഭവസമയത്ത് നേതാക്കൾ വേദിയിൽ ഉണ്ടായിരുന്നില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത് . ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രാദേശിക കോൺഗ്രസ് നേതാവായ നൗഷാദിന്റെ പേര് പ്രവർത്തകർ ഉച്ചത്തിൽ വിളിച്ചു പറയുന്നത് ദൃശ്യങ്ങളിൽ കേൾക്കാം .എന്നാൽ താൻ ഇതിൽ പങ്കാളിയല്ലെന്ന് പറഞ്ഞ് നൗഷാദും രംഗത്തെത്തി.
“ഞാൻ ഡൽഹിയിൽ നിന്ന് രണ്ടുതവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. 20 വർഷമായി ഞാൻ ഒരു പാർട്ടി പ്രവർത്തകനാണ്. ഞങ്ങൾക്ക് അങ്ങനെ ചെയ്യാൻ കഴിയില്ല. എന്നിട്ടും ഞാൻ ക്ഷമ ചോദിക്കുന്നു. ,” അദ്ദേഹം പറഞ്ഞു.പാർട്ടി അത്തരം ഭാഷ അംഗീകരിക്കുന്നില്ലെന്ന് നേതാവ് റാഷിദ് ആൽവിയും പറഞ്ഞു.
അതേസമയം കോൺഗ്രസിനെ വിമർശിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി . പ്രധാനമന്ത്രി മോദിക്കെതിരെ ഉപയോഗിച്ച ഭാഷ “തികച്ചും അസഹനീയം” എന്നാണ് ബിജെപി വിശേഷിപ്പിച്ചത് . രാഹുൽ മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി, നിങ്ങൾ പ്രധാനമന്ത്രി മോദിക്കെതിരെ വേദിയിൽ നിന്ന് ഉപയോഗിക്കുന്നതും മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നതുമായ ഭാഷയും അധിക്ഷേപവും തികച്ചും അസഹനീയമാണ്. ഇതിന് നിങ്ങൾ രാജ്യത്തോട് മാപ്പ് പറയണം, ബീഹാറിലെ ജനങ്ങൾ ഒരിക്കലും നിങ്ങളോട് ക്ഷമിക്കില്ല,” ബിജെപി വക്താവ് നീരജ് കുമാർ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വേദിയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്കെതിരെ തേജസ്വി യാദവ് നടത്തിയ യാത്രയിൽ നിന്നും ഉപയോഗിച്ച അസഭ്യമായ ഭാഷ അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണ്. ഈ സംഭവം പ്രധാനമന്ത്രി മോദിയുടെ അമ്മയോടുള്ള അനാദരവ് മാത്രമല്ല, മുഴുവൻ രാജ്യത്തിനും നാണക്കേടാണ്, ” മുതിർന്ന ബിജെപി നേതാവും ലോക്സഭാ എംപിയുമായ രവിശങ്കർ പ്രസാദ്, പറഞ്ഞു.

