ന്യൂഡൽഹി : പാർട്ടിയിൽ ആർഎസ്എസ് ചിന്താഗതിയുള്ളവരെ ആദ്യം കണ്ടെത്തി നീക്കം ചെയ്യണമെന്ന് കോൺഗ്രസ് എംപിയും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി . കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ .
കോൺഗ്രസ് പ്രവർത്തക സമിതി യോഗം വ്യാഴാഴ്ച ബെലഗാവിയിലാണ് ആരംഭിച്ചത് . മഹാത്മാഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന ബെൽഗാം സമ്മേളനത്തിൻ്റെ നൂറാം വാർഷികം പാർട്ടി ആഘോഷിക്കുകയാണ്. യോഗത്തിൽ 2025ലെ രാഷ്ട്രീയ, തിരഞ്ഞെടുപ്പ് പദ്ധതികൾ തയ്യാറാക്കും.
ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും തെലങ്കാന മാതൃകയിൽ ജാതി സെൻസസ് നടത്താനും യോഗത്തിൽ തീരുമാനമായതായി സിഡബ്ല്യുസി വൃത്തങ്ങൾ പറയുന്നു. ഇത് വലിയ തോതിൽ ഏറ്റെടുക്കാൻ താഴെ ഘടകങ്ങൾക്ക് നിർദേശം നൽകി.
Discussion about this post