ഡബ്ലിൻ: പാസ്പോർട്ടിൽ ഒപ്പുവയ്ക്കാൻ മറക്കരുതെന്ന നിർദ്ദേശവുമായി ഡബ്ലിൻ വിമാനത്താവള അധികൃതർ. പാസ്പോർട്ടിൽ ഒപ്പുവയ്ക്കാൻ മറക്കുന്നത് വിമാനത്താവളം വഴിയുള്ള യാത്രയ്ക്ക് തടസ്സം ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. വിമാനത്തിൽ കയറുന്നതിന് മുൻപാണ് ഒപ്പ് രേഖപ്പെടുത്തേണ്ടത്.
2013 ൽ പുറത്തിറക്കിയ പാസ്പോർട്ടിൽ പ്രത്യേകം നൽകിയിരിക്കുന്ന സ്പേസിൽ ആണ് ഒപ്പിടേണ്ടത്. പഴയ പാസ്പോർട്ടുകളിൽ ഉടമയുടെ ചിത്രം ഉണ്ടായിരുന്നതിന്റെ മദ്ധ്യഭാഗത്തുള്ള ഡാറ്റ പേജിൽ ഒപ്പുവയ്ക്കണം. ഇപ്പോഴത്തെ പാസ്പോർട്ടിൽ മൂന്നാം പേജിലാണ് ഒപ്പുവയ്ക്കേണ്ടത് എന്നും അധികൃതർ നിർദ്ദേശിക്കുന്നു.
കുട്ടികൾക്കും ഇത് ബാധകമാണ്. കുട്ടികൾക്ക് പാസ്പോർട്ടിൽ ഒപ്പുവയ്ക്കാൻ കഴിയുന്നില്ലെങ്കിൽ ശൂന്യമായി വിട്ടാൽ മതി.

