ന്യൂഡൽഹി ; ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും, സമയം കിട്ടുമ്പോഴെല്ലാം ഇന്ത്യയ്ക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത് പാകിസ്ഥാൻ തുടരുകയാണ് . അടുത്തിടെയുണ്ടായ പഹൽഗാം ഭീകരാക്രമണത്തെ ഇന്ത്യ പ്രാദേശിക സമാധാനം തകർക്കാനുള്ള മാർഗമായി ഉപയോഗിക്കുന്നുവെന്നാണ് പാകിസ്ഥാന്റെ പുതിയ ആരോപണം .
അസർബൈജാനിൽ നടക്കുന്ന സാമ്പത്തിക സഹകരണ സംഘടന (ഇസിഒ) ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആക്രമണത്തെ “പ്രകോപനമില്ലാത്ത ശത്രുത” എന്നാണ് അദ്ദേഹം വിമർശിച്ചത്.
പഹൽഗാമിലെ ആക്രമണത്തെയും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു. സമീപ വർഷങ്ങളിലെ ഏറ്റവും മാരകമായ ആക്രമണമാണിതെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. “ഗാസയിലോ കശ്മീരിലോ ഇറാനിലോ നിരപരാധികളായ ജനങ്ങൾക്കെതിരെ ക്രൂരമായ പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ പാകിസ്ഥാൻ ഉറച്ചുനിൽക്കും,” ഷെഹ്ബാസ് ഷെരീഫ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
പഹൽഗാം ആക്രമണത്തിൽ 25 ഇന്ത്യൻ വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-തൊയ്ബയുടെ ഒരു വിഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് (TRF) ഏറ്റെടുത്തു. ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലെ നിരവധി പാക് താവളങ്ങൾ തകർപ്പെട്ടു.
മാത്രമല്ല നയതന്ത്രപരമായും ഇന്ത്യ പാകിസ്ഥാനെതിരെ തിരിച്ചടിച്ചു . സിന്ധുനദീജല കരാർ അടക്കം റദ്ദാക്കുകയും ചെയ്തു.