ഇസ്ലാമാബാദ് : ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ എന്നിവ പാകിസ്ഥാന്റെ ഭാഗമാണെന്ന് അവകാശപ്പെട്ട് പാക് മന്ത്രി സയ്യിദ് സർദാർ അലി ഷാ.
സിന്ധ്, പാക്കിസ്ഥാൻ അധിനിവേശ കശ്മീരിന്റെ (പിഒകെ) ഭാഗമാകുന്നതിനു പുറമേ, ഇന്ത്യയുടെ ഭാഗമാകുമെന്ന് ദിവസങ്ങൾക്ക് മുൻപ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. അതിനുള്ള പ്രതികരണം എന്ന നിലയ്ക്കാണ് സയ്യിദ് സർദാർ അലി ഷായുടെ പ്രസ്താവന .
” ഇന്ത്യയിൽ നിന്ന് അത്തരം പ്രസ്താവനകൾ നടത്തരുത്. ഇവിടെ മറാത്ത സംസാരിക്കുന്നവരില്ല, പക്ഷേ അവിടെ ഞങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരുണ്ട്. അതിനാൽ, ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നമുക്ക് അവകാശവാദം ഉന്നയിക്കാം.”എന്നാണ് സയ്യിദ് സർദാർ അലി ഷാ പറയുന്നത്.
ഡൽഹിയിൽ സിന്ധി സമൂഹത്തിനായി സംഘടിപ്പിച്ച ഒരു പരിപാടിയിൽ സിന്ധ് ഇന്ത്യയുടെ ഭാഗമാകുന്നതിനെക്കുറിച്ച് രാജ്നാഥ് സിംഗ് നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. സിന്ധി ഹിന്ദുക്കൾക്ക്, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ തലമുറയിലെവർക്ക്, സിന്ധ് ഇന്ത്യയിൽ നിന്ന് വേർപെടുത്തുന്ന ആശയം ഇപ്പോഴും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്വാനി ജി തന്റെ ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അതിർത്തികൾ മാറിയേക്കാം, ഭാവിയിൽ സിന്ധ് ഇന്ത്യയുടെ ഭാഗമാകാം എന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

