ന്യൂഡൽഹി : ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണവും , ഓപ്പറേഷൻ സിന്ദൂരും പാകിസ്ഥാൻ പരാജയപ്പെടുത്തിയെന്ന് സൈനിക മേധാവി അസിം മുനീർ . കറാച്ചിയിലെ പാകിസ്ഥാൻ നാവിക അക്കാദമിയിൽ സംഘടിപ്പിച്ച പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അസിം മുനീർ. ഇവിടെ നടത്തിയ പ്രസംഗത്തിൽ, പാകിസ്ഥാൻ എപ്പോഴും കശ്മീരികളോടൊപ്പം നിൽക്കുമെന്ന് അസിം മുനീർ പറഞ്ഞു. ഇന്ത്യ ആക്രമിച്ചാൽ പാകിസ്ഥാനും തിരിച്ചടിക്കുമെന്നും മുനീർ പറഞ്ഞു.
“ഇന്ത്യ ഭീകരത എന്ന് വിളിക്കുന്നത് നിയമാനുസൃതമായ ഒരു സംഘട്ടനമാണ്. പാകിസ്ഥാൻ എപ്പോഴും കശ്മീരിനെ സഹായിക്കും. ഭാവിയിൽ ഇന്ത്യ ആക്രമിച്ചാൽ പാകിസ്ഥാനും പ്രതികരിക്കും. ഞങ്ങൾ ഇത് രണ്ടുതവണ ചെയ്തിട്ടുണ്ട്. ആദ്യം 2019 ൽ ബാലകോട്ട് വ്യോമാക്രമണവും ഇപ്പോൾ ഓപ്പറേഷൻ സിന്ദൂരും ഞങ്ങൾ പരാജയപ്പെടുത്തി.” അസിം മുനീർ പറഞ്ഞു.
പഹൽഗാമിലെ ഭീകരാക്രമണത്തിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകിയിരുന്നു . നൂറിലധികം ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു . ഈ സമയത്ത്, പാകിസ്ഥാൻ സൈന്യം നിരവധി ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിടാൻ ശ്രമിച്ചിരുന്നു. പാകിസ്ഥാനിലെ നിരവധി ഭീകര താവളങ്ങളും ഇന്ത്യ തകർത്തു. ഒപ്പം നയതന്ത്രപരമായും ഇന്ത്യ കടുത്ത നീക്കങ്ങൾ കൈക്കൊണ്ടു . സിന്ധൂനദീകരാർ അടക്കം ഇന്ത്യ റദ്ദാക്കി അതിനു പിന്നാലെ പലപ്പോഴായി അസിം മുനീർ ഇന്ത്യയ്ക്കെതിരെ വിഷംചീറ്റുന്നുണ്ട്.

