പാകിസ്ഥാൻ, പാക് അധീന കാശ്മീർ (PoK) എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തെ “ഖേദകരം” എന്ന് വിശേഷിപ്പിച്ച് ചൈന . ഇന്ത്യയും, പാകിസ്ഥാനും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
“ഇന്ന് പുലർച്ചെയുള്ള ഇന്ത്യയുടെ സൈനിക നടപടി ഖേദകരമാണെന്ന് ചൈന അറിയിക്കുന്നു. നിലവിലുള്ള സാഹചര്യത്തിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. ഇന്ത്യയും പാകിസ്ഥാനും അയൽക്കാരാണ്,” ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
“അവരും ചൈനയുടെ അയൽക്കാരാണ്. എല്ലാത്തരം ഭീകരതയെയും ചൈന എതിർക്കുന്നു. സമാധാനത്തിന്റെയും സ്ഥിരതയുടെയും താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കാനും, ശാന്തത പാലിക്കാനും, സംയമനം പാലിക്കാനും, സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്ന നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ഞങ്ങൾ ഇരു കക്ഷികളോടും അഭ്യർത്ഥിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു. ഈ ആഴ്ച ആദ്യം പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി പാകിസ്ഥാനിലെ ചൈനീസ് അംബാസഡർ ജിയാങ് സൈദോങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

