ചെന്നൈ: ഗവർണർമാർക്ക് ബില്ലുകൾ പാസാക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യുന്നതുവരെ തനിക്ക് വിശ്രമമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ .
“സംസ്ഥാന അവകാശങ്ങൾക്കും യഥാർത്ഥ ഫെഡറലിസത്തിനും വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം തുടരും . സുപ്രീം കോടതിയുടെ അഭിപ്രായം 2025 ഏപ്രിൽ 8 ലെ തമിഴ്നാട് സംസ്ഥാനം vs തമിഴ്നാട് ഗവർണർ എന്ന കേസിൽ പുറപ്പെടുവിച്ച വിധിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും “ സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു.
സർക്കാർ ഡ്രൈവിംഗ് സീറ്റിലായിരിക്കണമെന്നും സംസ്ഥാനത്ത് രണ്ട് എക്സിക്യൂട്ടീവ് പവർ സെന്ററുകൾ ഉണ്ടാകരുതെന്നും വീണ്ടും വ്യക്തമായി . ബിൽ ഇല്ലാതാക്കാനോ പോക്കറ്റ് വീറ്റോ പ്രയോഗിക്കാനോ ഗവർണർക്ക് ഇനി ഓപ്ഷനില്ല . ബിൽ തടഞ്ഞുവയ്ക്കാനും ഗവർണർക്ക് ഒരു ഓപ്ഷനുമില്ല, ”സ്റ്റാലിൻ പറഞ്ഞു.

