സന: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് തന്റെ പ്രതിനിധികളെ അയയ്ക്കണമെന്ന കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ അഭ്യർത്ഥന കേന്ദ്ര സർക്കാർ നിരസിച്ചു. ആറംഗ മധ്യസ്ഥ സംഘത്തെ അയയ്ക്കാനുള്ള ആക്ഷൻ കൗൺസിലിന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ തള്ളി . കുടുംബങ്ങൾക്കിടയിൽ ഇതിനകം ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോഴും കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ കരുതിയതിനെ തുടർന്നാണ് തീരുമാനം
അതേസമയം, വധശിക്ഷ ഉടൻ റദ്ദാക്കാനുള്ള സാധ്യതയെക്കുറിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് സൂചന നൽകി. എന്നാൽ ഈ വിഷയത്തിൽ തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് കാന്തപുരം ഉൾപ്പെടെയുള്ള സംഘടനകൾ വിട്ടു നിൽക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. അതേസമയം, വധശിക്ഷ റദ്ദാക്കിയെന്ന വാദത്തിന് കാന്തപുരം മാപ്പ് പറയണമെന്ന് സുവിശേഷക നേതാവ് ഡോ. കെ.എ. പോളും ആവശ്യപ്പെട്ടു. 2017 ജൂലൈ 25 നാണ്, യെമൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ നിമിഷ പ്രിയ കൊലപ്പെടുത്തിയത്.

