ആദംപൂർ : പാകിസ്ഥാൻ തകർത്തെന്ന് അവകാശപ്പെട്ട പഞ്ചാബിലെ ആദംപൂർ വ്യോമതാവളം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ആദംപൂർ വ്യോമതാവളത്തിൽ നിന്ന് പാകിസ്ഥാന് ശക്തമായ സന്ദേശമാണ് നൽകിയത്.
വീണ്ടും തീവ്രവാദ ആക്രമണങ്ങളെക്കുറിച്ച് ചിന്തിക്കുന്നവരുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും വീടുകളിൽ കയറി ആക്രമിക്കുമെന്നായിരുന്നു മോദിയുടെ മുന്നറിയിപ്പ് . സൈനിക വിമാനത്തിലാണ് പഞ്ചാബിലെ ആദംപൂർ വ്യോമസേനാ സ്റ്റേഷനിൽ മോദി എത്തിയത്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെ വൻ വിജയമാക്കി മാറ്റിയ വ്യോമസേനാ ഉദ്യോഗസ്ഥരുമായി അദ്ദേഹം സംവദിച്ചു. വ്യോമസേനാ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവേ, പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ കർശന നിലപാട് പ്രധാനമന്ത്രി മോദി ആവർത്തിച്ചു.
“പാകിസ്ഥാനിൽ ഭീകരർക്ക് സുരക്ഷിതമായ ഒരു സ്ഥലവുമില്ലെന്ന സന്ദേശം ഇന്ത്യ നൽകിയിട്ടുണ്ട്. ഞങ്ങൾ അവരെ തകർത്തു. ഇന്ത്യൻ സൈന്യവും ഇന്ത്യൻ വ്യോമസേനയും ഇന്ത്യൻ നാവികസേനയും പാകിസ്ഥാൻ സൈന്യത്തെ പരാജയപ്പെടുത്തി. പാകിസ്ഥാനിൽ ഭീകരർക്ക് സമാധാനപരമായി ജീവിക്കാൻ ഒരു സ്ഥലവുമില്ലെന്ന സന്ദേശം ഞങ്ങൾ അവർക്ക് നൽകി. നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം തട്ടിയെടുക്കപ്പെട്ടപ്പോൾ, ഞങ്ങൾ തീവ്രവാദികളെ അവരുടെ താവളങ്ങളിൽ എത്തി അവരെ തകർത്തു“ മോദി പറഞ്ഞു

