കൊൽക്കത്ത : വഖഫ് ഭേദഗതി നിയവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ നടക്കുന്ന കലാപത്തിന് പിന്നിൽ എസ് ഡി പി ഐയെന്ന് ബംഗാൾ പോലീസ്. കലാപം ആസൂത്രിതമാണെന്നും പോലീസ് പറയുന്നു.
മുസ്ലീങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ആണ് പുതിയ നിയമത്തിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് എസ്ഡിപി ഐ പ്രചാരണം നടത്തിയെന്നും പോലീസ് കണ്ടെത്തി . കലാപത്തിൽ കൊല്ലപ്പെട്ട ഇജാസ് അഹമ്മദിന്റെ കുടുംബാംഗങ്ങൾ പ്രദേശത്ത് എസ്ഡിപിഐ പ്രകോപനപരമായ പ്രചാരണം നടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.കഴിഞ്ഞ കുറേ ദിവസങ്ങളായി എസ്ഡിപിഐ അംഗങ്ങൾ വഖഫിന്റെ പേരിൽ പ്രദേശത്തെ മുസ്ലീം യുവാക്കളെ പ്രകോപിപ്പിച്ച് തുടങ്ങിയിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി
വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധിക്കാൻ എസ്ഡിപിഐ അംഗങ്ങൾ വീടുതോറും കയറിയിറങ്ങി യുവാക്കളെയും കുട്ടികളെയും പ്രേരിപ്പിക്കുകയായിരുന്നു. വഖഫിന്റെ പേരിൽ സർക്കാർ മുസ്ലീങ്ങളിൽ നിന്ന് എല്ലാം പിടിച്ചെടുക്കുമെന്നും അതിനെതിരെ ഒരു പ്രസ്ഥാനം ആരംഭിക്കേണ്ടിവരുമെന്നും മുസ്ലീം സമുദായത്തിലെ ചിലർ യുവാക്കളോടും കുട്ടികളോടും പറഞ്ഞിരുന്നു.
ഈ സമയത്ത്, പലതരം പ്രകോപനപരവുമായ കാര്യങ്ങൾ പറഞ്ഞിരുന്നു. ഒരുകാലത്ത് നിരോധിത സിമി ഗ്രൂപ്പിന്റെ ആസ്ഥാനമായിരുന്നു മുർഷിദാബാദ്. സിമിയിൽ നിന്നും പിഎഫ്ഐയിൽ നിന്നുമുള്ള ഈ ആളുകൾ എസ്ഡിപിഐയുമായി ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ എസ്ഡിപിഐയുടെ സംഘടന മുർഷിദാബാദിൽ വളരെ ശക്തമാണ്.
അതേസമയം കലാപബാധിത മേഖലകളിൽ നിന്ന് ആളുകൾ കൂട്ടമായി ഒഴിഞ്ഞുപോകുകയാണ്. പ്രദേശത്ത് ഇന്റർ നെറ്റ് നിരോധനം തുടരുകയാണ്.വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം വഖഫ് നിയമത്തിനെതിരായ ആരംഭിച്ച പ്രതിഷേധം അക്രമാസക്തമായി മാറുകയായിരുന്നു. വെള്ളിയാഴ്ച വിശ്വാസികൾ ഒന്നിക്കുന്ന ഘട്ടത്തിൽ ഈ അവസരം മുതലെടുത്ത് എസ്ഡിപിഐയുടെ നേതൃത്വത്തിൽ ആസൂത്രിതമായി സംഘർഷമുണ്ടാക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.