ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും കനേഡിയന്‍ പാക് പൗരനുമായ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ യുഎസ് കോടതി ഉത്തരവായി. യുഎസ് ജയിലിലുള്ള ഇയാളെ ഭാരതത്തിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങളായി ശ്രമിച്ചുവരികയാണ്.
കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള കരാര്‍ അനുസരിച്ചാണ് തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കുന്നതെന്നും യുഎസ് കോടതി അറിയിച്ചു . 2008 ൽ നടന്ന മുംബൈ ഭീകരാക്രമണങ്ങളില്‍ 166 പേരാണ് കൊല്ലപ്പെട്ടത്.
2009ല്‍ യുഎസ് പോലീസ് അറസ്റ്റു ചെയ്ത റാണയെ 2011ല്‍ ഷിക്കാഗോ കോടതി ശിക്ഷിച്ചിരുന്നു. ജയിലില്‍ കിടന്നും കേസില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. പല കോടതികളില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ എല്ലാം തള്ളുകയായിരുന്നു. സെപ്തംബര്‍ 23ന് യുഎസ് സര്‍ക്യുട്ട് കോടതിയും റാണയുടെ ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് ഇയാളെ ഭാരതത്തില്‍ എത്തിക്കാൻ ശക്തമായ ശ്രമങ്ങള്‍ ആരംഭിച്ചത്.