മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് പാകിസ്ഥാനിൽ നിന്ന് വധഭീഷണി. അജ്ഞാത നമ്പറിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത് . പോലീസും, രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം ആരംഭിച്ചു
‘മാലിക് ഷഹബാസ് ഹുമയൂൺ രാജ ദേവ്’ എന്ന പേരിൽ സ്വയം പരിചയപ്പെടുത്തിയാണ് വാട്ട്സ്ആപ്പ് വഴി മുംബൈ ട്രാഫിക് പോലീസിന് സന്ദേശം അയച്ചിരിക്കുന്നത് . തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞയാഴ്ച, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കും വധഭീഷണി ലഭിച്ചിരുന്നു. മുംബൈയിലെ ഗോരേഗാവ് പോലീസിന് അയച്ച ഭീഷണി ഇമെയിലിൽ, ഷിൻഡെയുടെ വാഹനം ബോംബ് ഉപയോഗിച്ച് തകർക്കുമെന്നായിരുന്നു മുന്നറിയിപ്പ് .
Discussion about this post

