ന്യൂഡൽഹി : സിനിമാ നടിയും മുൻ എംപിയുമായ ജയപ്രദയ്ക്കെതിരെ മൊറാദാബാദിലെ എംപി-എംഎൽഎ കോടതി വാറണ്ട് പുറപ്പെടുവിച്ചു. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. നേരത്തെ ജയപ്രദയ്ക്ക് സമൻസ് അയച്ച കോടതി ഹാജരാകാൻ ഉത്തരവിട്ടിരുന്നുവെങ്കിലും അവർ ഹാജരായില്ല. ഒരു പരിപാടിക്കിടെ ജയപ്രദ മോശം പരാമർശം നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്.
ഈ കേസിൽ മുതിർന്ന സമാജ്വാദി പാർട്ടി നേതാവ് അസം ഖാൻ, മകൻ അബ്ദുല്ല അസം, മൊറാദാബാദ് എംപി എസ്ടി ഹസൻ, മറ്റ് എസ്പി നേതാക്കൾ എന്നിവർക്കെതിരെയും കേസെടുത്തു. ഈ നേതാക്കൾ പൊതുസ്ഥലത്ത് അപമര്യാദയായി പരാമർശം നടത്തിയെന്ന് ജയപ്രദ ആരോപിച്ചിരുന്നു. ഈ കേസിൽ എല്ലാ പ്രതികളോടും ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ജയപ്രദയ്ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ വിഷയം വീണ്ടും ചർച്ചയായിരിക്കുകയാണ്
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മൊറാദാബാദിൽ നടന്ന ഒരു ചടങ്ങിൽ സമാജ്വാദി പാർട്ടി നേതാക്കൾ ജയപ്രദയ്ക്കെതിരെ അപമര്യാദയായി പരാമർശം നടത്തിയിരുന്നു . . സംഭവത്തിൽ എസ്പി നേതാവ് അസംഖാൻ, എസ്ടി ഹസൻ എന്നിവരടക്കം ആറ് നേതാക്കൾക്കെതിരെ കേസെടുത്തു. എംപി-എംഎൽഎ പ്രത്യേക കോടതിയിലാണ് ഈ കേസിൻ്റെ വാദം നടക്കുന്നത്.
കോടതിയിൽ ഹാജരാകാൻ ജയപ്രദ കൂട്ടാക്കാതിരുന്നതിനെ തൂടർന്നാണ് ജയപ്രദയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഇനി ഈ കേസിൻ്റെ അടുത്ത ഹിയറിങ് 2025 ജനുവരി 9 ന് ആയിരിക്കും.