ന്യൂഡൽഹി ; ഇന്ത്യാ -യുഎസ് വ്യാപാരക്കരാറിന്റെ പേരിൽ മോദിയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റിന്റെ പഴയ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയ്ക്ക് ഒരുങ്ങി കേന്ദ്രസർക്കാർ . വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. പഴയ വൈറൽ വീഡിയോയിൽ മന്ത്രാലയം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
വ്യാപാര കരാറിനെയും റഷ്യൻ എണ്ണ വാങ്ങലിനെയും തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ ട്രംപ് തമാശയായി നടത്തിയ പരാമർശങ്ങളുടെ ചില ഭാഗങ്ങളിൽ സർക്കാരിനെതിരെ എന്ന പേരിൽ ചിലർ പ്രചരിപ്പിച്ചത്.
‘ മോദിക്ക് ട്രംപിനെ വലിയ ഇഷ്ടമാണ് . എന്നാൽ സ്നേഹം എന്ന് ഞാൻ പറഞ്ഞത് നിങ്ങൾ തെറ്റായി വ്യാഖ്യാനിക്കരുത്, അദ്ദേഹത്തിന്റെ രാഷ്ട്രീയ കരിയർ നശിപ്പിക്കാൻ എനിക്ക് താല്പര്യമില്ല‘ എന്നായിരുന്നു അന്ന് വൈറ്റ് ഹൗസിൽ ട്രംപ് പറഞ്ഞത്. അന്ന് വെറുമൊരു പരാമർശമായി തള്ളിക്കളഞ്ഞ ഈ വാക്കുകൾ, പുതിയ 500 ബില്യൺ ഡോളറിന്റെ വ്യാപാരക്കരാർ വന്നതോടെ വിമർശകർ ആയുധമാക്കുകയാണ്.
ഫെബ്രുവരി ആദ്യവാരം ഒപ്പിട്ട പുതിയ ഇടക്കാല വ്യാപാരക്കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ അമേരിക്ക കുറച്ചിട്ടുണ്ട്. പകരം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഊർജ്ജം, വിമാനം, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയിലായി 500 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങണമെന്നാണ് വ്യവസ്ഥ. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂർണ്ണമായും അവസാനിപ്പിക്കുമെന്നും ഇതിൽ ധാരണയുണ്ട്.

