ന്യൂഡൽഹി : കരൂർ ദുരന്തക്കേസിൽ തമിഴ്നാട് ടിവികെ നേതാവും നടനുമായ വിജയ്യെ പ്രതി ചേർത്തേക്കുമെന്ന് റിപ്പോർട്ടുകൾ . ഫെബ്രുവരി രണ്ടാം വാരത്തോടെ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിക്കും. രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി വിജയ്യെ ഡൽഹിയിലെ സിബിഐ ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.
വിജയ്ക്കൊപ്പം എഡിജിപി ഉൾപ്പെടെ രണ്ട് മുതിർന്ന തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥരെ കേസിൽ പ്രതി ചേർത്തേക്കാമെന്നും സൂചനയുണ്ട് . കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് ഇവർക്കെതിരെ കേസെടുത്തേക്കാം. ജനുവരി 12 ന് നടന്ന ആദ്യ റൗണ്ട് ചോദ്യം ചെയ്യലിൽ സിബിഐ വിജയ്യോട് ഏകദേശം 90 ചോദ്യങ്ങൾ ചോദിച്ചിരുന്നു. ആ ചോദ്യം ചെയ്യലിൽ ഉന്നയിച്ച ചില കാര്യങ്ങൾ വ്യക്തമാക്കുന്നതിനാണ് ഇപ്പോൾ അദ്ദേഹത്തെ വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.

